ന്യൂദല്‍ഹി: തട്ടിക്കൊണ്ടുപോയ ആയിരക്കണക്കിന് ഇറാഖി വനിതകളെ ഉപയോഗിച്ച് ഐഎസ്ഐഎസ് ജിഹാദികള്‍ വേശ്യാലയം നടത്തുന്നതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ യാസിദി വിഭാഗത്തില്‍പ്പെട്ട മൂവായിരത്തോളം പെണ്‍കുട്ടികളെയാണ് വിവിധഭാഗങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയിട്ടുള്ളത്.
ഇസ്ലാമിക വിശ്വാസത്തെ അവര്‍ അപരിഷ്കൃതമായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നാണ് ഇതിനുള്ള ന്യായീകരണം. യാസീദി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ജിഹാദികള്‍ വ്യാപകമായ തോതില്‍ അടിമകളാക്കി വേശ്യാവൃത്തിക്കുപയോഗിക്കുകയാണെന്ന് മിഡില്‍ ഈസ്റ്റ് മീഡിയ നടത്തിയ പഠനത്തില്‍ പറയുന്നു.
ഇത്തരത്തില്‍ അറുപതോളം ബ്രിട്ടീഷ് വനിതാ ജിഹാദികള്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: