വഡോദര:ഗുജറാത്തില്‍ രണ്ടു ദിവസമായി പെയ്യുന്ന മഴയ്ക്ക് ശമനമില്ല. മഴയെ തുടര്‍ന്ന് സര്‍ദാര്‍ സരോവര്‍ ഡാം കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിശ്വാമിത്ര നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ സാവ്ലി, ദബോയ്, വഘോഡിയ എന്നിവിടങ്ങളിലുള്ളവരെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: