റൊസ്റ്റാരിയോ: ഫുട്ബോള്‍ ഇതിഹാസം മെസ്സിയുടെ പേരുടുന്നതിന് അര്‍ജന്റീനയില്‍ വിലക്ക്. ജന്മനാടായ റൊസാരിയോയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മെസ്സിയെന്നുള്ള പേരിടുന്നത് നിയമം മൂലം നിരോധിച്ചതായും സിവില്‍ രജിസ്ട്രാര്‍ അറിയിച്ചു. മെസ്സിയോടുള്ള ആരാധനമൂത്ത് അര്‍ജന്റീനക്കാര്‍ ജനിക്കുന്ന കുട്ടികള്‍ക്കെല്ലാം അദ്ദേഹത്തിന്റെ പേരിടുന്നത് ആശയകുഴപ്പത്തിന് കാരണമാക്കുന്നതിനാലാണ് ഇത്തരത്തിലുള്ള ഉത്തരവിറക്കിയതെന്ന് സിവില്‍ ഓഫീസര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹെക്ടര്‍ വരേല എന്നയാള്‍ മകന് മെസ്സി എന്ന് പേരിട്ടിരുന്നു ഇതിനെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: