കാലിഫോര്‍ണിയ: ജെയിംസ് ബോണ്ട് സിനിമകളില്‍ വില്ലനായി അഭിനയിച്ച ഹോളിവുഡ് നടന് റിച്ചാര്‍ഡ് കീല്(74) അന്തരിച്ചു. ജോസ് എന്ന ചിത്രത്തിലെ സ്റ്റീല്‍ പല്ലുള്ള വില്ലന്റെ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ റിച്ചാര്‍ഡ് കീല് ബുധനാഴ്ച വൈകിട്ട് കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ വച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്.
കാല് ഒടിഞ്ഞതിനെ തുടര്‍ന്ന് സെയിന്റ് ആഗ്നസ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന റിച്ചാര്‍ഡിന്റെ മരണവാര്‍ത്ത ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഡിട്രോയിറ്റില്‍ ജനിച്ച കീല് 1960 ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: