സിഡ്നി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായവും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത കേസില്‍ രണ്ട് ഓസ്ട്രേലിയന്‍ പൗരന്മാര് അറസ്റ്റിലായി. സിറിയയിലെ ഇസ്ലാമിക ഭീകരര്‍ക്കാണ് ഇവര്‍ സഹായങ്ങള്‍ ചെയ്തു കൊടുത്തത്.
സൗത്ത് ബ്രിസ്ബണിലെ ലോഗനില്‍ നിന്നാണ് രണ്ടു യുവാക്കളെ ഓസ്ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: