സെന്റ് ലൂയിസ് (അമേരിക്ക): ചെസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെട്ട സിന്‍ക്യൂഫീല്‍ഡ് കപ്പ് ചെസ് ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ ഫാബിയാനോ കരുവാന ചാമ്പ്യനായി. ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സനെ ബഹുദൂരം പിന്തള്ളിയാണ് കരുവാന ടൂര്‍ണമെന്റില്‍ ചാമ്പ്യനായത്.
ലോകറാങ്കിങ്ങില്‍ ആദ്യ ഒമ്പതില്‍പ്പെട്ട ആറ് താരങ്ങള്‍ മാറ്റുരച്ച, 10 റൗണ്ടുകളുടെ ഡബിള്‍ ലെഗ് റൗണ്ട് റോബിന്‍ ടൂര്‍ണമെന്റില്‍ തുടരെ ഏഴ് വിജയങ്ങളുള്‍പ്പെടെ എട്ടര പോയന്റുനേടിയാണ് കരുവാന ചാമ്പ്യനായത്. ലോകചാമ്പ്യനും ഒന്നാം സീഡുമായ നോര്‍വെയുടെ മാഗ്‌നസ് കാള്‍സണടക്കമുള്ളവര്‍ മത്സരരംഗത്തുണ്ടായിരുന്നു. രണ്ടാം സ്ഥാനത്തുള്ള കാള്‍സണ് 5.5 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.
















