കുട്ടിക്കാനം : കുട്ടിക്കാനത്ത് എസ്.ഐയെ വാഹനം തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സിപിഎം പീരൂമേട് ലോക്കല്‍ സെക്രട്ടറി ദിനേശന്, പഞ്ചായത്ത് അംഗവും സിപിഎം അംഗവുമായ പ്രസന്നന്, സിഐറ്റിയു പ്രവര്ത്തകന് രാജേഷ് എന്നിവര്‍ക്കെതിരെയാണ് 332, 341 ,294(ബി) എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി കുട്ടിക്കാനം ജംഗ്ഷന് സമീപമാണ് അക്രമം നടന്നത്. കുട്ടിക്കാനം എ.ആര്. ക്യാമ്പില്‍ നിര്‍മാണസാധനങ്ങള്‍ ഇറക്കുന്നതിനെത്തുടര്ന്നുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പീരുമേട് പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പോലീസ് ക്യാമ്പില്‍ ഇറക്കിയ ലോക്ക് ബ്രിക്സിന് നോക്കുകൂലി വേണമെന്നായിരുന്നു സിഐറ്റിയുക്കാരുടെ ആവശ്യം. ബ്രിക്സ് ഇറക്കിയ വാഹനം കടന്ന് പോകന്‍ തുടങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. ഇതേത്തുടര്‍ന്നാണ് കട്ടപ്പന ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പീരുമേട് എസ്.ഐ വര്‍ഗീസും സംഘവും സ്ഥലത്തെത്തിയത്. പോലീസ് ഇടപെട്ട് ലോറി വിട്ടുകൊടുത്തു. ഇതിന് ശേഷം സ്റ്റേഷനിലേക്ക് മടങ്ങിപ്പോയ പോലീസ് സംഘത്തെയാണ് ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. അസഭ്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ എസ്.ഐയുടെ യൂണിഫോം കീറി. വാഹനത്തില്‍ നിന്നും എസ്.ഐയെ വലിച്ച് നിലത്തിടാനും ശ്രമം നടന്നു. പൊലീസ് ജീപ്പിന്റെ കണ്ണാടിയും ഇന്റിക്കേറ്ററും തകര്‍ത്തു. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. പ്രതികളെ ഉന്നത സിപിഎം നേതാക്കള്‍ രക്ഷപെടുത്തിയിരിക്കുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: