തൊടുപുഴ : തൊടുപുഴയില്‍ വര്‍ഷങ്ങളായി നടക്കാതിരുന്ന ട്രാഫിക് അഡൈ്വസറി കമ്മറ്റി നടത്താന്‍ കോടതി ഉത്തരവ്. മുട്ടം വഴി തൊടുപുഴയ്ക്ക് വരുന്ന ബസ്സുകള്‍ യാത്രക്കാരെ ടൗണില്‍ എത്തിക്കാതെ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുന്നതിനെതിരെ മുട്ടം സ്വദേശി മോഹനന് കൂനാനിക്കല്‍ അദാലത്ത് കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം.
ഹര്‍ജിക്കാരനെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ട്രാഫിക് അഡൈ്വസറി കമ്മറ്റി കൂടി പരിഹാരം ഉണ്ടാക്കുന്നതിനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂലമറ്റം -മുട്ടം – ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുന്നതുമൂലം ടൗണില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളിലേക്കും കടകളിലേക്കും പോകേണ്ടവര്‍ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടതായി വരുന്നു. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കോടതി ഒരു മാസത്തിനകം ട്രാഫിക് അഡൈ്വസറി കമ്മറ്റി കൂടി പരിഹാരം കണ്ടെത്തുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍സിപ്പാലിറ്റി ഇതിനായി നടപടികള്‍ നീക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: