കിംഗ്സ്റ്റണ്‍: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം. പത്ത് വിക്കറ്റിനാണ് വിന്‍ഡീസ് സന്ദര്‍ശകരെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാനാവശ്യമായ 13 റണ്‍സ് 2.4 ഓവറില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ വിന്‍ഡീസ് സ്വന്തമാക്കി. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തി.
ഒന്നാം ഇന്നിംഗ്സില്‍ വിന്‍ഡീസ് ഇരട്ട സെഞ്ച്വറി നേടിയ ഓപ്പണര്‍ ബ്രാത്ത്വെയ്റ്റിന്റെയും അര്‍ദ്ധസെഞ്ച്വറി നേടിയ ചന്ദര്‍പോളിന്റെയും (85 നോട്ടൗട്ട്), ക്രിസ് ഗെയിലിന്റെയും (64) ബ്രാവോയുടെയും (62) കരുത്തില്‍ 7 വിക്കറ്റിന് 484 റണ്‍സെടുത്ത ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പിന്നീട് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശിനെ 182 റണ്‍സിന് എറിഞ്ഞിട്ട് വിന്‍ഡീസ് 302 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 314 റണ്‍സിന് പുറത്തായി.
116 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹ്മാന്റെയും 66 റണ്‍സെടുത്ത മഹ്മദുള്ളയുടെയും 53 റണ്‍സെടുത്ത ഓപ്പണര്‍ തമിം ഇഖ്ബാലിന്റെയും മികച്ച ഇന്നിംഗ്സാണ് ഇന്നിംഗ്സ് തോല്‍വിയില്‍ നിന്ന് ബംഗ്ലാദേശിനെ രക്ഷിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന് വേണ്ടി കെമര്‍ റോക്ക് നാലും ഷാനോണ്‍ ഗബ്രിയേല്‍ ബെന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ ബെന്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതിരുന്നു. വിന്‍ഡീസ് ഓപ്പണര്‍ ബ്രാത്ത്വെയ്റ്റാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാം ടെസ്റ്റ് 13ന് ആരംഭിക്കും.
















