ജക്കാര്‍ത്ത : കിഴക്കന്‍ ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനം സുലാവസി ദ്വീപിലാണ് അനുഭവപ്പെട്ടത്. എന്നാല്‍ സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹമായ ഇന്തോനേഷ്യയില്‍ 2004ലെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ നിരവധി രാജ്യങ്ങളിലായി 230000ത്തിലധികം പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: