ന്യൂയോര്‍ക്ക് : ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ ഐഫോണ്‍ സിക്സും ഐഫോണ്‍ പ്ലസും പുറത്തിറങ്ങി. ആപ്പിള്‍ വാച്ച് എന്ന പേരില്‍ സ്മാര്‍ട്ട് വാച്ചും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു മുന്നേറ്റത്തിന് ലോകം സാക്ഷിയായെന്ന് അവതരണ വേളയില്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.
ഐഫോണ്‍ ഫോറിന്റെ അവതരണം മുതല്‍ ആപ്പിള്‍ സ്മാര്ട്ട്ഫോണുകള്ക്കുണ്ടായിരുന്ന സ്ഥിരം രൂപകല്പനയില് നിന്ന് ഏറെ വ്യത്യാസ്തമാണ് ഐഫോണ്‍ സിക്സ്. ചതുരാകൃതിയിലുള്ള അഗ്രങ്ങള്‍ക്ക് പകരം വൃത്താകൃതിയിലുള്ള അഗ്രങ്ങളാണ് പുതിയ മോഡലിന്റെ ആകര്‍ഷണം. ഐഒഎസ് 8 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് പുതിയ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഐ ഫോണ്‍ 6 ന്റെ സ്ക്രീന്‍ വലിപ്പം 4.7 ഇഞ്ചാണെങ്കില്‍ ഐഫോണ്‍ 6 പ്ലസില്‍ അത് 5.5 ഇഞ്ചാണ്. 16 ,64 ,128 ജി ബി മെമ്മറിയില്‍ ഇത് ലഭ്യമാകും. ആപ്പിള്‍ ഫോണുകളില്‍ ഏറ്റവും കനം കുറഞ്ഞ ഇനമായ ഐഫോണ്‍ 6 ന് 8 മെഗാ പിക്സല്‍ ഐസൈറ്റ് ക്യാമറയും റെറ്റിന എച്ച് ഡി ഡിസ്പ്ലേയുമാണുള്ളത്. ഫോണ്‍ കയ്യിലെടുക്കാതെ വാഹനം ഓടിക്കുമ്പോള്‍ തന്നെ നിര്‍ദേശങ്ങള്‍ വഴിയും ടച്ച് വഴിയും ഫോണില്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാവുന്ന കാര്‍പ്ലേ ഓപ്ഷനും പുതിയ മോഡലിലുണ്ട്. അനവധി ആപ്ലിക്കേഷനുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഐഫോണ്‍ 6.
സെപ്റ്റംബര്‍ 26 ന് ഇന്ത്യയില്‍ ഐഫോണ്‍ 6 വിപണിയിലെത്തുമെന്നാണ് ആപ്പിള്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: