Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘ശ്രാവണം 2014’ന് വര്‍ണപ്പകിട്ടാര്‍ന്ന സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2014, 10:59 am IST
in Ernakulam

കൊച്ചി: വര്‍ണശബളമായ അഞ്ചു സന്ധ്യകളുടെ ഓര്‍മകള്‍ ഇനി കൊച്ചിക്കാര്‍ക്കു സ്വന്തം. കഴിഞ്ഞ അഞ്ചു നാളുകളായി മറൈന്‍ഡ്രൈവ് ഗ്രൗണ്ടിലും ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററിലും കലയുടെ കേളികൊട്ടുയര്‍ത്തിയ ‘ശ്രാവണം 2014’ -ന് വര്‍ണപ്പകിട്ടാര്‍ന്ന പരിസമാപ്തി. എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കിയ ഓണാഘോഷ പരിപാടികളുടെ അവസാനദിനമായിരുന്ന ഇന്നലെ കൊച്ചിക്കാര്‍ക്ക് ശരിക്കും ഉത്സവരാവുതന്നെയായി.

മുഖ്യവേദിയായ മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ അക്ഷരാര്‍ഥത്തില്‍ സംഗീതപ്പെരുമഴ തന്നെ പെയ്തിറങ്ങി. ഓസ്‌കാര്‍ ജേതാവ് ഏ.ആര്‍ റഹ്മാന്റെ ട്രൂപ്പിലെ അംഗമായ സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള അല്‍ഫോന്‍സ് ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ‘എ പ്ലസ് ഫൈവ്’ ബാന്‍ഡ് പ്രേക്ഷകര്‍ക്ക് താളലയങ്ങളുടെ ഓണസമ്മാനമായി. വിഘ്‌നേശ്വരസ്തുതിയോടുകൂടി ആരംഭിച്ച് ജലോത്സവം എന്ന സിനിമയ്‌ക്കായി അല്‍ഫോന്‍സ് തന്നെ ഈണമിട്ട ‘കേരനിരകളാടും…’ എന്ന ഗാനത്തോടെയാണ് സംഗീതസന്ധ്യയ്‌ക്ക് തുടക്കമായത്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേണ്‍ ശൈലികള്‍ സംഗമിച്ച സംഗീതസന്ധ്യ ഏതുതരം ഗാനാസ്വാദകരെയും ആകര്‍ഷിക്കാന്‍ പാകത്തിലുള്ളതായിരുന്നു. നിറഞ്ഞുകവിഞ്ഞ സദസിന് താളത്തിന്റെയും ഈണത്തിന്റെയും സുഖമിശ്രണങ്ങള്‍ ആവേശം പകര്‍ന്നു. 12 ഗാനങ്ങളാണ് അല്‍ഫോന്‍സ് തന്നെ വേദിയില്‍ ആലപിച്ചത്. രമ്യ, രൂപ, ശ്യാം എന്നീ ഗായകരും അല്‍ഫോന്‍സിനൊപ്പം വേദിയില്‍ ഗാനങ്ങളുമായി നിറഞ്ഞുനിന്നു. സംഗീതസന്ധ്യയ്‌ക്കു മുന്‍പ് ജൂലിയസ് സീസര്‍ എന്ന ചവിട്ടുനാടകത്തിന്റെ അവതരണവും മറൈന്‍ഡ്രൈവ് വേദിയില്‍ അരങ്ങേറിയിരുന്നു.

വൈകീട്ട് ഏഴിന് രാഘവന്‍ അയ്യമ്പിള്ളിയുടെ ഓട്ടന്‍തുള്ളലോടെ ഉണര്‍ന്ന ദര്‍ബാര്‍ ഹാള്‍ വേദിയില്‍ അംഗദദൂത് പറയുന്ന ചാക്യാര്‍കൂത്തുമായി ദേവന്‍ കക്കാടും തൊട്ടുപിന്നാലെ ഉായിരുന്നു. ശുചിത്വപരിപാലനത്തിന്റെ ആവശ്യകത ഓട്ടന്‍തുള്ളലിലൂടെ അവതരിപ്പിച്ച് കലയുടെ സാംസ്‌കാരികദൗത്യവും രാഘവന്‍ നിറവേറ്റിയപ്പോള്‍ ഹാസ്യശരങ്ങളുമെയ്താണ് ദേവന്‍ കക്കാട് പ്രേക്ഷകരെ കലയിലേയ്‌ക്ക് അടുപ്പിച്ചത്. തുടര്‍ന്ന് കാളിദാസകലാകേന്ദ്രം അവതരിപ്പിച്ച ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നാടകവും നിറഞ്ഞ സദസില്‍ ഡര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ അരങ്ങേറി. നവീകരിച്ച ഡര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ആദ്യമായാണ് ഒരു നാടകം ഇതാദ്യമായിട്ടായിരുന്നു.

തനതുകലകള്‍ക്കു പ്രോത്സാഹനം നല്‍കിക്കൊുള്ള ഓണാഘോഷപരിപാടികള്‍ക്ക് കൊഴുപ്പുപകരുമാറ് കവിയരങ്ങും കഥാപ്രസംഗവും ഇന്നലെ സംഘടിപ്പിച്ചിരുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന കവിയരങ്ങില്‍ ആര്‍.കെ ദാമോദരനടക്കമുള്ള 15 കവികള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച കവിയരങ്ങിനെത്തുടര്‍ന്ന് മാരായമുട്ടം ജോണി ‘ഞങ്ങള്‍ ഭാരതീയര്‍’ എന്ന കഥാപ്രസംഗവും അവതരിപ്പിച്ചു. ശ്രാവണം 2014-ന്റെ സമാപനത്തോടനുബന്ധിച്ച് ഡര്‍ബാര്‍ ഹാള്‍ ഗ്രൗില്‍ വര്‍ണപ്പകിട്ടാര്‍ന്ന കരിമരുന്നു കലാപ്രകടനവും ഒരുക്കിയിരുന്നു. ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിന്റെയും ഡി.ടി.പി.സിസെക്രട്ടറി കൂടിയായ എ.ഡി.എം ബി.രാമചന്ദ്രന്റെയും നേതൃത്വത്തിലാണ് കഴിഞ്ഞ അഞ്ചുദിനങ്ങളായി മൂന്നു വേദികളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചുവന്നിരുന്നത്. മറൈന്‍ഡ്രൈവിലെ കുടുംബശ്രീ കഫേ ഭക്ഷ്യമേളയും വന്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

പുതിയ വാര്‍ത്തകള്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.