ദുബായ്: പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയിദ് അജ്മലിന് ഐസിസിയുടെ ബൗളിംഗ് വിലക്ക്. സംശയകരമായ ബൗളിംഗ് ആക്ഷനെ തുടര്‍ന്നാണ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് അജ്മലിനെ ഐസിസി വിലക്കിയിരിക്കുന്നത്. അജ്മലിന്റെ ബൗളിംഗ് ആക്ഷന്‍ പരിശോധിച്ച ശേഷമാണ് ഐസിസി നടപടിയെടുത്തത്.
കഴിഞ്ഞ മാസം ശ്രീലങ്കക്കെതിരെ നടന്ന ഗാലെ ടെസ്റ്റിനിടെയാണ് അജ്മലിന്റെ ബൗളിംഗ് ആക്ഷനെതിരേ ആരോപണം ഉയര്‍ന്നത്. ബൗളിംഗ് ആക്ഷന്‍ പരിഷ്‌കരിച്ചതിനു ശേഷം അജ്മലിന് ഏതു നിമിഷവും പുനഃപരിശോധനാ ഹര്‍ജി നല്‍കാമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.
കരിയറില്‍ ഇത് രണ്ടാം തവണയാണ് സംശയകരമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ അജ്മല്‍ പരിശോധനക്ക് വിധേയനാകുന്നത്. 2009 ഏപ്രിലിലും അജ്മലിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. 35 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും ഏകദിനത്തില്‍ 111 മത്സരങ്ങളില്‍ നിന്ന് 183 വിക്കറ്റും ട്വന്റി-20 യില്‍ 63 മത്സരങ്ങലില്‍ നിന്ന് 85 വിക്കറ്റും ഈ പാക് ബൗളര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന റാങ്കിങ്ങില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് സയിദ് അജ്മല്‍.
















