ന്യൂയോര്‍ക്ക്: ഓഹരിവിപണിയില്‍ കൃത്രിമം കാട്ടി പണമുണ്ടാക്കിയെന്ന കേസില്‍ മലയാളിക്ക് ഒന്‍പതു വര്‍ഷം തടവ്. അജയ് മാത്യു മറിയം ഡാനി തോമസ് എന്ന മാത്യു മാര്‍ത്തോമ(40 )യ്ക്കാണ് മാന്‍ഹാട്ടണ്‍ കോടതി തടവ് വിധിച്ചത്. തടവിനു പുറമേ 93 ലക്ഷം ഡോളര്‍ പിഴയും അടയ്ക്കണം.
മാത്യു മാനജരായ ഒാഹരിക്കമ്പനിക്കു വേണ്ടി, അള്‍ഷിമേഴ്സ് രോഗത്തിന് മരുന്നു കണ്ടെത്താനുള്ള ഗവേഷണത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി, ഇതുപയോഗിച്ച് കമ്പനി മരുന്നുകമ്പനിയുടെ ഓഹരികള്‍ വാങ്ങി. ഗവേഷണം വന്വിജയമാണെങ്കില് ഒാഹരികള്‍ വന്‍ വിലയ്ക്ക് വിറ്റഴിക്കാനായിരുന്നു പരിപാടി.
എന്നാല്‍ ഗവേഷണം പരാജയമാണെന്ന് രഹസ്യമായി അറിഞ്ഞ് ഗവേഷണ സ്ഥാപനം വിവരം പ്രഖ്യാപിക്കും മുന്‍പ് കമ്പനി തന്ത്രപൂര്‍വ്വം ഓഹരികള്‍ വലിയ വിലയ്ക്ക് തിടുക്കത്തില്‍ വിറ്റഴിച്ചു. അങ്ങനെ കമ്പനിക്ക് നഷ്ടം ഒഴിവായി,ലാഭവും കിട്ടി, ഓഹരി വാങ്ങിയവര്‍ക്ക് നഷ്ടവും ഉണ്ടായി. ഈ രീതിയില്‍ മാത്യുവിന്റെ കമ്പനി 2750 ലക്ഷം ഡോളറാണ് ലാഭമുണ്ടാക്കിയത്.ഇതുവഴി മാത്യുവിന് 93 ലക്ഷം ഡോളറാണ് ഉണ്ടായത്. ഈ പണമാണ് മാത്യു പിഴയായി അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: