ബീജിംഗ്: ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് അടുത്താഴ്ച ഭാരതത്തിലെത്തും. നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇന്നലെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാല് രാജ്യങ്ങളിലാണ് ചൈനീസ് പ്രസിഡന്റ് പര്യടനം നടത്തുന്നത്. വ്യാഴാഴ്ചയാണ് പര്യടനം ആരംഭിക്കുന്നത്.
ഈ മാസം 17-ന് ഭാരതത്തിലെത്തുന്ന ജിന്‍പിംഗ് 19-ന് മടങ്ങിപ്പോകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതു തന്നെയാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം.
















