ലക്നൗ: ഐ എസ് ഐ എസ് ഐ, അല്‍ക്വയ്ദ നേതാക്കളെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷിക വാഗ്ദാനവുമായി ഓള് ഇന്ത്യ ഷിയാ ഹുസൈനി ഫണ്ട് സംഘടന. വിവിധ മതവിഭാഗത്തില്‍ പെട്ട നിരപരാധികളെ കൊന്നൊടുക്കാന്‍ താല്പര്യം കാണിക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊണ്ടാണ് ഷിയയുടെ ഈ പ്രഖ്യാപനം.
സപ്തംബര്‍ ആറിന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ഷിയാ ജനറല്‍സെക്രട്ടറി സയിദ് ഹസ്സന് മെഹദി പറഞ്ഞു. പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ ഹൈദരാബാദ്, ലക്നൗ, ജമ്മു കാശ്മീര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിപ്പിക്കുമെന്ന് സയിദ് വ്യക്തമാക്കി.
ഭീകര സംഘടനകളെ ഒറ്റപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. പാരിതോഷിക തുക സമാഹരണത്തിനായി രാജ്യത്തുള്ള മുസ്ലിമുകളില്‍ നിന്നും അഞ്ചുകോടി രൂപ സംഭാവന സ്വീകരിക്കുമെന്നും സയിദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: