പാക്കിസ്ഥാനിലെ ജനങ്ങളെ പ്രളയത്തില്‍ നിന്ന് രക്ഷിക്കേണ്ട ബാധ്യത ഇന്ത്യന്‍ പ്രധാനമന്ത്രിക്കോ ഇന്ത്യക്കാര്‍ക്കോ ഇല്ല . പക്ഷെ നമ്മുടെ സംസ്കാരവും സ്വഭാവവും പ്രവൃത്തിയും എപ്പോഴും മനുഷ്യന്റെ നന്മയുടെ കൂടെ ആണ്.
അതുകൊണ്ടാണ് പാക്കിസ്ഥാന്റെ കയ്യില്‍ നിന്ന് എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായാലും ഇന്ത്യയും ഇന്ത്യന്‍ ജനങ്ങളും സംയമനം പാലിക്കുന്നത്.
പാക്കിസ്ഥാന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു യഥാര്‍ത്ഥ നേതാവിന്റെ ഗുണങ്ങള്‍ കാണിച്ചു. ഈ നേതൃപാടവം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും ഭാരതത്തിലെ ജനങ്ങളുടെ ഭാവിയും സുരക്ഷിതമാകട്ടെ .
ഒരു കാര്യം എടുത്തുപറയട്ടെ . അദ്ദേഹം ചെയ്യുന്ന പ്രവൃത്തികള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ പരമാവധി ശ്രമിക്കുന്നു . ആ ശ്രമത്തില്‍ ഒരു പരിധിവരെ അദ്ദേഹം വിജയിക്കുന്നു . മറ്റു നേതാക്കന്മാര്ക്ക് പറ്റാത്ത ഒരു കാര്യം ആണിത് .
മുഹമ്മദ് ബഷീര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: