തൊടുപുഴ : മര്‍ച്ചന്റ്
അസോസിയേഷനും നഗരസഭയും ഡിറ്റിപിസി യും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ് 2014 ഇന്നു മുതല്‍ 13 വരെ നടക്കുമെന്നു തൊടുപുഴ നഗരസഭ ചെയര്മാന് എ.എം ഹാരിദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാവിലെ 10 നു ജില്ലാതല നീന്തല്‍ മത്സരം വണ്ടമറ്റം അക്വാട്ടിക് സെന്ററില്‍ ഇന്ത്യന്‍ ഹാര്‍ഡ് വെയറിന്റെ സഹായത്തോടെ നടത്തും.
പത്തിനു വൈകുന്നേരം 100 ഓളം ബൈക്കുകളുടെ അകമ്പടിയോടെ മങ്ങാട്ടുകവലയില്‍ നിന്നും തൊടുപുഴയിലേക്കു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ വിളംബര ജാഥ നടത്തും.നഗര സഭ ചെയര്മാന് എ.എം ഹാരിദ് അധ്യക്ഷത വഹിക്കും. ജോയിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ മാരിയില്‍ കൃഷ്ണന്‍നായര്‍ ഓണസന്ദേശം നല്‍കും. 11 നു വൈകുന്നേരം ആറിനു മുന്‍സിപ്പല്‍ മൈതാനിയില്‍ തൊടുപുഴ വിജയ് ഹാര്‍ഡ് വെയേര്‍സിന്റെ സഹായത്തോടെ റിഥം ഓഫ് കൊച്ചിന് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സും ഗാനമേളയും നടക്കും. 12 നു ഉച്ചകഴിഞ്ഞു രണ്ടിനു പുളിമൂട്ടില്‍ സില്‍ക്സ് എവര്‍ റോളിംഗ് ട്രോഫിക്കായുള്ള പുരുഷന്മാരുടെയും വനിതകളുടെയും വടംവലി മത്സരം മങ്ങാട്ടുകവലയില്‍ അരങ്ങേറും. ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനു മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനിലെ കുട്ടികളുടെ കലാപരിപാടികളും വെങ്കിടേഷ് അവതരിപ്പിക്കുന്ന മാജിക് ഷോയും കേജീസ് ജ്വല്ലറിയുടെ സഹകരണത്തോടെ നടത്തും. സമാപന ദിവസമായ 13 നു വൈകുന്നേരം നാലിനു മങ്ങാട്ടുകവലയില്‍ നിന്നും സാംസ്കാരിക ഘോഷയാത്ര നടത്തും. സമാപന സമ്മേളനം മുന്‍സിപ്പല്‍ മൈതാനിയില്‍ മന്ത്രി പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: