ഏന്തയാര്‍: വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന സേവ് പുല്ലകയാര്‍ പദ്ധതിക്കു 10ന് തുടക്കമാവും. പുല്ലകയാറിനെ സംരക്ഷിക്കുക, എന്ന മുദ്രാവാക്യവുമായി ഏ ന്തയാര്‍ ജെ.ജെ. മര്‍ഫി ഹയര്‍സെ ക്ക ന്‍ഡറി സ്‌കൂളിലെ പച്ചിലചാര്‍ത്ത് നേച്ചര്‍ ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ നാട്ടുകാരുടെ സഹകരണത്തോടെ നടത്തുന്ന സേവ് പുല്ലകയാര്‍ പദ്ധതിക്കാണ് ബുധനാഴ്ച ഇളങ്കാട്ടില്‍ തുടക്കം കുറിക്കുന്നത്.
പ്ലാസ്റ്റിക്കും പഴയ തുണികളും കൊണ്ട് മലിനമാക്കപ്പെട്ട പുല്ലകയാറിനെ സംരക്ഷിക്കുക എന്നതാണിതിലൂടെ ലക്ഷ്യമിടുന്നത്. പുല്ലകയാറിന്റെ ഇരുകരകളിലും താമസക്കാരായ കുടുംബങ്ങള്‍തന്നെ കാവല്‍ക്കാരവുകയെന്നത് ഇവരില്‍ ബോദ്ധ്യപ്പെടുത്തുകയും ആറിന് സമ്പൂര്‍ണ സംരക്ഷണവും ജൈവാവസ്ഥ വീണ്ടെടുക്കുന്നതുമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
കേരള നദീസംരക്ഷണസമിതിയുടെയും മണിമലയാര്‍ സംരക്ഷണസമിതിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന വിങ്‌സ് ഓഫ് മണിമലയാര്‍, ഡ്രീംസ് ഓഫ് മണിമലയാര്‍ എന്ന പ്രജക്ടിന്റെ ഭാഗമായാണ് സേവ് പുല്ലകയാര്‍ പദ്ധതി. കാവല്‍മാട രൂപീകരണം, സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ, പുല്ലകയാറിന്റെ കഥയറിയാന്‍ ഡ്രീസ് ഓഫ് മണിമലയാര്‍ സന്ദേശയാത്ര എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് സേവ് പുല്ലകയാര്‍ പദ്ധതിയിലുളളത്. പുഴയുടെ സ്വാഭാവികതയും ജൈവാവസ്ഥയും വീണ്ടെടുക്കുന്നതിനായി പ്ലാസ്റ്റിക് ബാഗുകളോട് വിടപറഞ്ഞ് ഷോപ്പിങ്ങിനായി ഗ്രീന്‍ ബാഗ് ഉപയോഗിക്കുക എന്നതാണ് കാവല്‍ മാടത്തില്‍ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി കാവല്‍മാട രൂപീകരണം ബുധനാഴ്ച രാവിലെ 9.30ന് ഇളങ്കാട്ടിലും, 11.30ന് ഏന്തയാറ്റിലും, 1.30ന് തേന്‍പുഴയിലും നടക്കും. മണിമലയാര്‍, മീനച്ചിലാര്‍ സംരക്ഷണസമിതി ഭാരവാഹികള്‍ കൊക്കയാര്‍- കൂട്ടിക്കല്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ കാവല്‍മാട രൂപീകരണ പ്രചാരണ ജാഥയില്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: