ലണ്ടന്‍: ഒരു വീടിന്റെ വലിപ്പമുള്ള ചെറുഗ്രഹം ഭൂമിക്കരികിലൂടെ അപകടം വരുത്താതെ കടന്നു പോയതായി നാസ അറിയിച്ചു. 2014 ആര്‍സി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം ന്യൂസിലന്‍ഡിന് മുകളില്‍ 40,000 കിലോമീറ്റര്‍ അകലെക്കൂടിയാണ് കടന്നു പോയത്. 18 മീറ്റര്‍ (60 അടി) വിസ്താരമുണ്ട് ഗ്രഹത്തിന്. ആഗസ്റ്റ് 31 നാണ് ഭൂമിക്കടുത്തുകൂടി സഞ്ചരിക്കുന്ന ഗ്രഹത്തെ കണ്ടെത്തിയത്.ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പത്തിലൊന്നുമാത്രം അകലത്തിലൂടെയാണ് ഇത് കടന്ന് പോയതെന്ന് നാസ അറിയിച്ചു
ഭൂമിക്കോ ഉപഗ്രഹങ്ങള്‍ക്കോ 2014 ആര്‍സി യാതൊരു ഭീഷണിയും ഉയര്‍ത്തിയില്ലെന്നും ചെറുഗ്രഹത്തിന്റെ ആഗമനം ഗവേഷകര്‍ക്ക് കൂടുതല്‍ പഠിക്കാന്‍ ഉപകരിക്കുമെന്നും നാസ വ്യക്തമാക്കി. ഞായറാഴ്ച നിക്കാരാഗുവയുടെ തലസ്ഥാനമായ മനാഗുവയില് പതിച്ച ഉല്‍ക്ക ഛിന്നഗ്രഹത്തില്‍ നിന്നുള്ളതാണെന്ന് ശാസ്ത്രജ്ഞന് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: