ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ജയിച്ച് ഇംഗ്ലണ്ട് മുഖംരക്ഷിച്ചു. 41 റണ്‍സിനായിരുന്നു ഇംഗ്ലീഷ് ജയം. ഇതോടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 253 റണ്‍സിന് എല്ലാവരും പുറത്തായി. ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ആശ്വാസജയം നേടിക്കൊടുത്തത്. 108 പന്ത് നേരിട്ട റൂട്ട് 10 ബൗണ്ടറികളുടെയും മൂന്നു സിക്സറുകളുടെയും അകമ്പടിയോടെ 113 റണ്‍സ് വാരി. 49 റണ്‍സ് ജോസ് ബട്ലര്, 46 റണ്‍സ് നേടിയ നായകന് അലിസ്റ്റര്‍ കുക്ക്, 23 പന്തില്‍ 33 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ മറ്റു ബാറ്റ്സ്മാന്മാര്. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ആര്. അശ്വിന്, സുരേഷ് റെയ്ന എന്നിവര്‍ ഓരോ ഇരകളെവീതം കണ്ടെത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന് അജിന്‍ക്യ രഹാനയെ (0) നഷ്ടമായ ഇന്ത്യക്ക് താളംകണ്ടെത്താനായില്ല.ശിഖര്‍ ധവാന് (31), വിരാട് കോഹ്ലി (13), സുരേഷ് റെയ്ന (18), മഹേന്ദ്ര സിംഗ് ധോണി (29) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. രവീന്ദ്ര ജഡേജയും (87)അമ്പാട്ടി റായിഡുവും (53) പൊരുതിനോക്കി.ഇംഗ്ലണ്ടിനു വേണ്ടി ബെന്‍ സ്റ്റോക്സ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് ആന്ഡേഴ്സണ്, മൊയീന്‍ അലി, സ്റ്റീവന്‍ ഫിന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക് സി ധോണി ബി റെയ്ന 46, ഹെയ്ല്‍സ് സി രഹാനെ ബി ഉമേഷ് യാദവ് 4, മോയിന്‍ അലി സി ഉമേഷ് യാദവ് ബി ഭുവനേശ്വര്‍ 9, ജോ റൂട്ട് സി അശ്വിന് ബി ഷാമി 113, മോര്ഗന് സ്റ്റമ്പ്ഡ് ധോണി ബി അശ്വിന് 14, ബട്ട്ലര്‍ റണ്ണൗട്ട് (ധോണി) 49, സ്റ്റോക്ക്സ് നോട്ടൗട്ട് 33, വോക്സ് ബി ഷാമി 9, ട്രെഡ്വെല് നോട്ടൗട്ട് 8, എക്സ്ട്രാസ് 9, ആകെ 50 ഓവറില്‍ 7 വിക്കറ്റിന് 294.
വിക്കറ്റ് വീഴ്ച: 1-23, 2-39, 3-91, 4-117, 5-225, 6-249, 7-265.
ബൗളിംഗ്:
ഭുവനേശ്വര്‍കുമാര്‍ 8-0-45-1
ഉമേഷ് യാദവ് 6-0-46-1
മുഹമ്മദ് ഷാമി 10-0-52-2
ആര്. അശ്വിന് 10-2-49-1
സുരേഷ് റെയ്ന 7-0-32-1
രവീന്ദ്ര ജഡേജ 9-0-66-0
















