മോസ്കോ: കിഴക്കന്‍ യുക്രൈനില്‍ വെടിനിര്‍ത്തലിന് ധാരണ. സൈന്യവും റഷ്യന്‍ അനുകൂല വിമതരും തമ്മിലാണ് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചത്. റഷ്യന്‍,യുക്രൈന് പ്രസിഡന്റുമാര്‍ കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് കരാറില്‍ ഒപ്പുവെയ്ക്കാന്‍ ധാരണയായത്. കരാറിലെ വ്യവസ്ഥകള്‍ യഥാസമയം പാലിക്കപ്പെടുമെന്നും ബന്ദികള്‍ മോചിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. യുക്രെയ്ന് റഷ്യന്‍ അനുകൂല വിമതര്‍,യൂറോപ്പിന്റെ സുരക്ഷയ്ക്കും സഹകരണത്തിനുമുള്ള സംഘത്തിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നവരാണ് കരാറില്‍ ഒപ്പുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: