തൊടുപുഴ : കഞ്ഞിക്കുഴി തട്ടേക്കണി കാരായി വീട്ടില്‍ രാമചന്ദ്ര(60) നെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. 2013 മെയ് 22ന് രാത്രി 9.30ന് തൊടുപുഴ വൈശാലി ബാറിന് മുന്നിലാണ് സംഭവം നടന്നത്.
കമ്പംകല്ല് മലേപ്പറമ്പ് വീട്ടില്‍ നസീര്‍, അമ്പാനപ്പറമ്പില് വീട്ടില്‍ രാജേഷ്, രണ്ടുപാലത്തിങ്കല് വീട്ടില്‍ സജീവന്, വെള്ളൂര്പറമ്പില് വീട്ടില്‍ അബു, അടിച്ചിനാലില് സജി എന്നിവര്‍ ചേര്‍ന്ന് കൂടി അടിച്ചുവീഴ്ത്തി പോക്കറ്റില്‍ നിന്നും 7000 രൂപയും പേഴ്സും കവര്‍ച്ച ചെയ്യുകയായിരുന്നു. ഒന്നാം പ്രതി ഉണ്ണിയപ്പം നസീര്‍ എന്ന നസീറിനെയാണ് 5 വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയ്ക്കും തൊടുപുഴ അസിസ്റ്റന്റ് സെഷന്‍സ് ഡജ്ജ് ജി.പി. ജയകൃഷ്ണന് ശിക്ഷിച്ചത്.. മൂന്നു മുതല്‍ 5 വരെ പ്രതികളെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. രണ്ടാം പ്രതി കോടതിയില്‍ ഹാജരാകാത്തതിനാല്‍ രണ്ടാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പിന്നീട് വിചാരണ ചെയ്യുന്നതുമാണ്.
രാമചന്ദ്രന് തന്റെ സുഹൃത്തിനെ കാണുന്നതിന് വേണ്ടിയാണ് തൊടുപുഴയില്‍ വന്നത്. സുഹൃത്തിനെ കണ്ടതിന് ശേഷം വൈശാലി ബാറില്‍ കയറി മദ്യപിക്കുകയും മദ്യത്തിന്റെ പൈസ കൊടുക്കുന്നതിന് വേണ്ടി പേഴ്സില്‍ നിന്നും പണമെടുത്തപ്പോള്‍ രാമചന്ദ്രന്റെ കയ്യില്‍ ധാരാളം പണമുണ്ടെന്ന് മനസ്സിലാക്കിയ ഉണ്ണിയപ്പം നസീര്‍ കൂട്ടുകാരായ മറ്റ് പ്രതികളേയും കൂട്ടി രാമചന്ദ്രനെ മര്‍ദ്ദിച്ചശേഷം പണം കവര്‍ച്ച ചെയ്തത്. ഒന്നും, രണ്ടും, മൂന്നും പ്രതികളെ ബാറിന് സമീപം വച്ച് അന്നുതന്നെ പോലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതിയുടെ പക്കല്‍ നിന്നും രാമചന്ദ്രന്റെ 4000 രൂപയടങ്ങിയ പേഴ്സും ഫോട്ടോയും പോലീസ് കണ്ടെടുത്തു. 1000 രൂപ പ്രതികള്‍ മദ്യപിച്ചവകയില് ബാറില്‍ ചെലവാക്കി.
500 രൂപ വീതം മറ്റ് നാല് പ്രതികള്‍ക്ക് ഒന്നാം പ്രതി വീതം നല്കി. തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി മാര്‍ക്കോസ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 21 പ്രമാണങ്ങളും മൂന്നു തൊണ്ടിമുതലുകളും 7 സാക്ഷികളേയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാട്സണ് എ. മഴുവന്നൂര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: