സംഗീത് രവീന്ദ്രന്
ഇടുക്കി : ശാന്തന്‍പാറ പേത്തൊട്ടിയില്‍ തിരുപ്പതിയെന്ന യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് വീഴ്ചവരുത്തിയ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്കാന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. ശാന്തന്‍പാറ എസ്.ഐ ആയിരുന്നു ബേബി സി ജോര്‍ജ്, എ.എസ്.ഐ ജേക്കബ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സോമരാജന് എന്നിവര്‍ക്കെതിരെയാണ് ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. 2013 ജൂലൈയില്‍ തിരുപ്പതി കൊല്ലപ്പെട്ടപ്പോള്‍ ശാന്തന്‍പാറ എസ്.ഐ ബേബി ഇന്‍ക്വിസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് കിട്ടിയപ്പോള്‍ സംഭവം കൊലപാതകമാണെന്ന് കൃത്യ വിവരം ലഭിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ സംഭവം കൊലപാതകമാണെന്ന് പറഞ്ഞിരുന്നു. തിരുപ്പതിയുടെ നട്ടെല്ലിലും ശരീരത്തുമേറ്റിരുന്ന പാടുകള്‍ വീണ് സംഭവിച്ചതല്ലെന്ന് ഡോക്ടര്‍ തീര്‍ത്തു പറഞ്ഞിട്ടും അസ്വാഭാവിക മരണം തന്നെയാണെന്ന് പറഞ്ഞ് ശാന്തന്‍പാറ പോലീസ് കേസ് തട്ടിക്കളിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയൊണ് തുരുപ്പതയെ കൊന്നതാണെന്ന് സ്ഥിരീകരിച്ച് വകുപ്പ് കൊലപാതകമാക്കിയത്. കൊലപാതകം മറച്ചു എന്ന കാരണത്താല്‍ വിവാദ ഉദ്ദ്യോഗസ്ഥരായ മൂന്ന് പേര്‍ക്കും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് വകുപ്പുതല നടപടിയുണ്ടാകും. ബേബി ശാന്തന്‍പാറ എസ്.ഐ സ്ഥാനത്തു നിന്നും മാറിയപ്പോള്‍ മറ്റൊരു എസ്.ഐയാണ് പകരക്കാരനായി വന്നത്. ഇപ്പോള്‍ എറണാകുളം കുട്ടംപുഴ എസ്.ഐആയി പ്രവര്‍ത്തിക്കുകയാണ് ഈ ഉദ്ദ്യോദസ്ഥന്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചിട്ടുണ്ട്. കൊലപാതകക്കേസില്‍ മൂന്ന് നാട്ടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ മാറിമാറി ചോദ്യം ചെയ്തുവരികയാണ്. കോട്ടയം ക്രൈംബ്രാഞ്ചിലെ ഹര്‍ട്ട് ആന്റ് ഹോര്മിസൈഡ് വിഭാഗം സി.ഐ രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തമിഴ് സ്വാധീന മേഖലയായതിനാല്‍ പോലീസിന് ലഭിക്കുന്ന മൊഴി മനസിലാക്കിയെടുക്കാനും ബുദ്ധിമുട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: