കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ നടന്നതാലിബാന് ഭീകരാക്രമണത്തില്‍ 34 പേര് കൊല്ലപ്പെട്ടു. 150 തോളം പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിലായിരുന്നു ഭീകരാക്രമണം. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അഫ്ഗാന് ഇന്റലിജന്‍സ് കെട്ടിടത്തിലേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് ഭീകരരും സൈന്യവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടല്‍ നാല്് മണിക്കൂറോളം നീണ്ടു.
സ്ഫോടനത്തില്‍ ഓഫീസ് കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഏറ്റുമുട്ടലില്‍ 19 ഭീകരരും എട്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ ഏറെയും സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ സാധാരണക്കാരാണ്. 16 പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: