ബാഗ്ദാദ്:ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയാ വിഭാഗക്കാര്‍ കൂടുതലായി വസിക്കുന്ന കദ്ഹമിയയില് കാര്‍ ബോംബ് സ്ഫോടത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
രണ്ടാമത്തെ സ്ഫോടനം ഉണ്ടായത് മധ്യബാഗ്ദാദിലെ ഒരു പോലീസ് ചെക് പോസ്റ്റിലാണ്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ ചെക് പോസ്റ്റിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
ഒന്‍പതു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ആദ്യവാരം സുന്നി വിഭാഗക്കാരുടെ പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 68 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: