ആംസ്റ്റര്‍ഡാം: യുക്രൈനില്‍ മലേഷ്യന്‍ വിമാനം തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ച പുറത്തു വിടും. ഡച്ചില് നിന്നുള്ള അന്വേഷണ സംഘം നയിക്കുന്ന അന്താരാഷ്ട്ര കമ്മിറ്റിയാണ് വിമാനാപകടത്തെ കുറിച്ചുള്ള ആദ്യ നിഗമനങ്ങള്‍ പുറത്ത് വിടുന്നത്.
വിമാനത്തില്‍ നിന്നും ലഭിച്ച ബ്ലാക്ക് ബോക്സിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലും സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ആദ്യ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
അഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന യുക്രൈനു മുകളിലൂടെ പറക്കുമ്പോള്‍ വിമതര്‍ റോക്കറ്റ് ഉപയോഗിച്ചു മലേഷ്യന്‍ വിമാനം വെടിവച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ വിമതര്‍ ഇത് നിഷേധിച്ചിരുന്നു. 10 രാജ്യങ്ങളില്‍ നിന്നുള്ള 298 യാത്രക്കാരും ജീവക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: