കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ റയിവേ ബജറ്റില്‍ കേരളത്തിന്റെ വിഹിതമായി അനുവദിച്ചത് 216 കോടി രൂപയാണ്. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ 376 കോടിരൂപ കേരളത്തിനായി നീക്കിവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കേന്ദ്ര ഭരണത്തില്‍ സര്‍ക്കാരിലെ രണ്ടാമനായ എ.കെ ആന്റണിയും നിരവധി മന്ത്രിമാരും ഉണ്ടായിട്ട് സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും രാധാകൃഷ്ണന് എറണാകുളം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന മന്ത്രി സഭയില്‍ റെയിവേയുടെ ചുമതല ഉണ്ടായിട്ടും റെയിവേ ബജറ്റ് സംബന്ധിച്ച യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ,ഒരിക്കല്‍ പോലും കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുകയും ചെയ്ത മന്ത്രി ആര്യാടന് മുഹമ്മദ് വലിയ അനാസ്ഥയാണ് കാണിച്ചതെന്നും ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും എ.എന്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
മുന്‍പ് റെയില്‍വേ കേരളത്തിന് പ്രഖ്യാപിച്ച പദ്ധതികള്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും നടപ്പാകാത്തതും എ.എന്‍ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: