കൊച്ചി: ജപ്പാനിലെ യോക്കോഹാമയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ യോക്കോഹാമ ഇന്ത്യ കേരളത്തില്‍ ആദ്യത്തെ യോക്കോഹാമ ക്ലബ്ബ് നെറ്റ് വര്‍ക്ക് (വൈ.സി.എന്‍) സ്റ്റോറിന് തൃശൂരില്‍ തുടക്കം കുറിച്ചു. വൈവിധ്യവും പുതുമയും സമ്മേളിക്കുന്ന അലോയ് വീലുകളുടെ ശേഖരമാണ് സ്റ്റോറിന്റെ മറ്റൊരു പ്രത്യേകത.
ഇന്ത്യയില്‍ 22 ക്ലബ്ബ് നെറ്റ് വര്‍ക്ക് സ്റ്റോറുകളടക്കം 650 വിപണനകേന്ദ്രങ്ങളാണ് യോക്കോഹാമയ്ക്കുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ക്ലബ്ബ് നെറ്റ് വര്‍ക്ക് സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കാനും കമ്പനി ലക്ഷ്യമിടുന്നുവെന്ന് യോക്കോഹാമ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ തകാഷി ഫുജിനോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: