ഇസ്ലാമാബാദ്: രാജിയോ പുറത്താക്കലോ ഉറപ്പെന്ന ഘട്ടത്തില്‍നിന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക്കിസ്ഥാനില്‍ അധികാരപ്പിടി മുറുക്കുന്നു. ഇന്നലെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഷെരീഫിനെ പ്രതിപക്ഷ പാര്‍ട്ടികളില്‍ മിക്കതും പിന്തുണച്ചു.
അതിനിടെ പ്രധാനമന്ത്രിയുടെ വസതിവളയാന് പോലീസിന്റെ നിയന്ത്രണങ്ങളും വിലക്കുകളും ലംഘിച്ചതിന് പാക്കസ്ഥാന് തെഹ്രിക് ഇ ഇന്‍സാം പാര്‍ട്ടി തലവന്‍ ഇമ്രാന് ഖാനും പാക്കിസ്ഥാന് അവാമി തരീഫ് തലവന്‍ തഹുര് ഉള് ഖദ്രിക്കും എതിരേ ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തു. ഷെരീഫിനൊപ്പം പ്രക്ഷോഭ മുഖത്തുണ്ടായിരുന്ന നേതാക്കള്‍ അണികളോടു വീടുകളിലേക്കു മടങ്ങാന്‍ നിര്‍ദ്ദേശിച്ചതോടെ ഇമ്രാന് തീര്‍ത്തും ഒറ്റപ്പെട്ടു.
പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവെക്കില്ലെന്നും അവധിയില്‍ പ്രവേശിക്കാന്‍ തയ്യാല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി ഷെരീഫ് വ്യക്തമാക്കി. പ്രക്ഷോഭത്തെ തുടര്‍ന്ന് സൈനിക ഉന്നത വൃത്തങ്ങളുമായി ചര്‍ച്ചനടത്തിയത് രാജിവെക്കാനാണെന്ന് അഭ്യൂഹം പരന്നിരുന്നു. അതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. രാജ്യത്ത് ഭരണഘടനയും മറ്റ് നിയമസംവിധാനങ്ങള്‍ ഉണ്ടെന്നും അതിനെ മറികടക്കാന്‍ അനുവദിക്കില്ല. പാക്കിസ്ഥാന്റെ ഭാവിസുരക്ഷിതത്വം ജനാധിപത്യത്തിലാണ്. ഇതില്‍ എന്തെങ്കിലും മാറ്റം വരുന്നത് രാജ്യഭരണത്തിന് അപകടകരമായിരിക്കും, ഷെരീഫ് വിശദീകരിച്ചു.
നവാസ് ഷെരീഫ് അഭിസംബോധന ചെയ്ത ചടങ്ങില്‍ സെയ്ദ് ഖുര്‍ഷീദ് ഷാ, മഹ്മൂദ് ഖാന് അചക്സായി, മൗലാനാ ഫസ്ലെര് റെഹ്മാന് ഇജാസുള്‍ ഹഖ്, ബാബര്‍ ഖാന് ഖാരി ഡോ. ഫറൂഖ് സട്ടാര്‍ അഫ്താബ് അഹമ്മദ് ഖാന് ഷെര്പാവു, മിര്‍ ഹസില്‍ ബിസെഞ്ചോ, ഹാജി അഡീല്‍, ഹാജി ഗുലാം അഹമദ് ബിലോര്‍, അബ്ബാസ് ഖാന് അഫ്രിദി, ഖാസി ഗുലാബ് ജമാല്‍, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: