ഇടുക്കി : കണ്ണൂരിലെ കൊലപാതകത്തെ തുടര്‍ന്ന് രാഷ്ട്രീയ സ്വയം സേവക് സംഘം ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ഇടുക്കി ജില്ലയില്‍ പൂര്‍ണ്ണം. വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകളും കെഎസ്ആര്‍റ്റിസി ബസുകളും നിരത്തിലിറങ്ങിയില്ല.
സര്‍ക്കാര്‍ ഓഫീസുകളും കാര്യമായി പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിനിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ സാമൂഹ്യവിരുദ്ധര്‍ ശ്രമിച്ചു. തൊടുപഴ മാര്‍ക്കറ്റില്‍ ഹര്‍ത്താലിനെ വെല്ലുവിളിച്ചുകൊണ്ട് കടതുറന്ന് പ്രവര്‍ത്തിച്ചതിനെതിരെ പ്രതിക്ഷേധമുണ്ടായി. കടയടച്ച് സഹഹരിക്കണമെന്ന് ആവശ്യപ്പെട്ട സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപാരിയും ഗുണ്ടകളും ആക്രമണം അഴിച്ചുവിടുകയായിരുന്നു. കട്ടപ്പന, അടിമാലി, പീരുമേട്, മൂന്നാര്‍ ദേവികുളം, രാജാക്കാട്, ശാന്തന്‍പാറ, കുമളി എന്നിവിടങ്ങളിലെല്ലാം ഹര്‍ത്താല്‍ വിജയമായിരുന്നു.
ആശുപത്രി,വിവാഹം, മരണം, എന്നീ ആവശ്യങ്ങള്‍ക്കായി എത്തിയ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
അക്രമത്തില്‍ പ്രതിക്ഷേധിച്ച് സംഘ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തൊടുപുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ പി. ആര് ഹരിദാസ്, പി..പി സാനു, എസ്.പത്മഭൂഷണ്‍, എ.ജി അമ്പിക്കുട്ടന്‍, പി.ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: