ഇസ്ലാമാബാദ് : താന്‍ രാജി വയ്ക്കുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്യില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. സൈനിക മേധാവിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഷെരീഫ് രാജിക്ക് സന്നദ്ധത അറിയിച്ചതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് രാജിവയ്ക്കില്ലെന്നറിയിച്ച് ഷെരീഫ് എത്തിയത്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ്താരവും പാക്കിസ്ഥാന്റെ തെഹ്രിക് ഇ ഇന്‍സാഫ് (പി.ടി.ഐ.) പാര്‍ട്ടിയുടെയും നേതാവായ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുളള പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കി നവാസ് ഷെരീഫ് രംഗത്തെത്തിയത്. തങ്ങള്‍ക്കൊരു ഭരണ ഘടനയുണ്ടെന്നും അതു റദ്ദ് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ നവാസ് ഷെരീഫ് വ്യക്തമാക്കി.
പാര്ലമെന്റിനെതിരെയും പ്രധാനമന്ത്രിയുടെ വസതിക്കുനേരെയും പ്രക്ഷോഭകാരികള്‍ നടത്തിയ അക്രമത്തിനെതിരെ യോഗം അപലപിച്ചു. ജനാധിപത്യ ഭരണത്തിയില് നിന്നും വ്യതിചലിക്കുന്നത് പാക്കിസ്ഥാനിലെ സംയുക്തഭരണത്തിന് അപകടകരമാണന്ന് യോഗം പ്രമേയം പാസാക്കി.
അതേസമയം പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രക്ഷോഭക്കാര്‍ സര്‍ക്കാര്‍ ചാനലായ പിടിവിയുടെ ആസ്ഥാനം പിടിച്ചെടുത്തു. പിടിവിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. തുടര്‍ന്ന് പ്രക്ഷോഭകരെ നീക്കിയശേഷമാണ് പിടിവിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: