ന്യൂദല്‍ഹി: വധശിക്ഷയ്ക്കെതിരായ റിവ്യൂ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വാദം കേള്‍ക്കണം. മൂന്നംഗം ബെഞ്ച് വാദം കേള്‍ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം തിരുത്തല്‍ ഹര്‍ജികളില്‍ ഈ വിധി ബാധകമായിരിക്കില്ല. റിവ്യൂ ഹര്‍ജി തള്ളിയവര്‍ക്ക് മറ്റൊരു റിവ്യൂ ഹര്‍ജി ഒരു മാസത്തിനകം സമര്‍പ്പിക്കാമെന്നും ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 1993 ലെ ദല്‍ഹി സ്ഫോടന കേസ് പ്രതി യാക്കൂബ് മേമന്, ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി എന്നിവരടക്കം ആറ് പേര് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
നിലവില്‍ പുന:പരിശോധനാ ഹര്‍ജി ജഡ്ജിയുടെ ചേംബറില്‍ പരിശോധിക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: