ടോക്കിയോ: മറ്റുള്ളവരുടെ കടലില്‍ കടന്നുകയറുന്ന ചില രാജ്യങ്ങള്‍ക്ക് അതിര്‍ത്തി വികസന ത്വരയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ചിന്താഗതിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
21ാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ എനിക്കൊരു ചോദ്യമുണ്ട്, ഇരുപത്തൊന്നാം നൂറ്റാണ്ട് എങ്ങനെയായിരിക്കണം. ഇതിന് നമുക്ക് ഉത്തരം കണ്ടെത്തണം. നമ്മുടെ ബന്ധം( ഭാരതവും ജപ്പാനും തമ്മിലുള്ള ബന്ധം) എത്രമാത്രം ആഴത്തിലുള്ളതാണ്, എത്രമാത്രം പുരോഗമനാത്മകമാണ് എന്നതിനെ ആശ്രയിച്ചാണ് ഈ ഉത്തരമിരിക്കുന്നത്. ഭാരതത്തിലെയും ജപ്പാനിലെയും ബിസിനസുകാരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
നമുക്ക് വികസന ത്വരയാേണാ രാജ്യത്തെ നശിപ്പിക്കാനുതകുന്ന രാജ്യവിസ്തൃതി ത്വരയാണോ വേണ്ടതെന്ന് നാം തീരുമാനിക്കണം. ബുദ്ധന്റെ പാത പിന്തുടരരുകയും വികസനത്തിന്റെ പാത സ്വീകരിക്കുകയും ചെയ്യുന്നവര്‍ വികസിക്കും. മറ്റുള്ളവരുടെ പ്രദേശങ്ങളില്‍ കടന്നുകയറുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ആശയങ്ങളാണ് ചിലര്‍ക്ക്. മോദി തുടര്‍ന്നു. മോദി ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഭാരതം, ജപ്പാന്,വിയറ്റ്നാം എന്നിവയടക്കം പല രാജ്യങ്ങളുമായി അതിര്‍ത്തി പ്രശ്നമുണ്ടാക്കുന്ന ചൈനയെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശമെന്നാണ് മാധ്യമങ്ങളുടേയും നിരീക്ഷകരുടേയും വ്യാഖാനം. ഭാരതവും ചൈനയും തമ്മില്‍ 4000 കിേലാമീറ്റര്‍ അതിര്‍ത്തിയാണ് ഉള്ളത്. ജമ്മുകാശ്മീരിലെ 38,000 ചതുരശ്ര കിലോമീറ്ററും അരുണാചല്‍ പ്രദേശിലെ 90,000 കിലോമീറ്ററും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.
ദ്വീപുകളെച്ചൊല്ലി ജപ്പാനും ചൈനയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ട്.മാത്രമല്ല കിഴക്കന്‍ ചൈന കടലിലുമുണ്ട് ഇവര്‍ തമ്മിലുള്ള തര്‍ക്കം.എണ്ണ, പ്രകൃതി വാതകം എന്നിവയുടെ ധാരാളം നിക്ഷേപമുള്ള തെക്കന്‍ ചൈനക്കടലിന്റെ സിംഹസാഗവും തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം.
ഭാരതത്തിനും ജപ്പാനും വലിയ ഉത്തരവാദത്തമാണ് ഉള്ളത്.സര്‍ക്കാരിന്റെയും നേതാക്കളുടേയും മാത്രമല്ല ബിസിനസുകാരുടേയും കൂടി ഉത്തരവാദിത്വമാണത്.മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: