കോട്ടയം: അഖിലേന്ത്യാ അത്ലറ്റിക്സ് കിരീടം നേടിയ എം.ജി. അത്ലറ്റിക് ടീമിന് സര്‍വ്വകലാശാല ആസ്ഥാനത്ത് സ്വീകരണം നല്‍കി. പശ്ചിമബംഗാളിലെ കല്യാണി സര്‍വ്വകലാശാലയില്‍ നടന്ന അത്ലറ്റിക്സ് മീറ്റില്‍ വനിതാ ടീം ദേശീയ ചാമ്പ്യന്‍ഷിപ്പും, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, പുരുഷ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് അരപോയിന്റിന്റെ വ്യത്യാസത്തിലാണ് നഷ്ടമായത്. പോയിന്റ് നിലയെ സംബന്ധിച്ച് എം.ജി. സമര്‍പ്പിച്ചിട്ടുള്ള അപ്പീലില്‍ തീരുമാനമായിട്ടില്ല.
സര്‍വ്വകലാശാല കവാടത്തില്‍ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ടീമംഗങ്ങള്‍, കോച്ചുകള്‍, മാനേജര്‍മാര്‍ എന്നിവരെ സ്വീകരിച്ചാനയിച്ചത്. അഡ്മിനിസ്ട്രേഷന്‍ മെയിന്‍ ബ്ലോക്കില്‍ വെച്ച് വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈസ് ചാന്‍സലര്‍ ഡോ.എ.വി. ജോര്‍ജ്ജ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയതിനുള്ള സര്‍വ്വകലാശാലയുടെ അഭിനന്ദനപത്രം വകുപ്പദ്ധ്യക്ഷന്‍ ഡോ. ബിനു ജോര്‍ജ്ജ് വര്‍ഗ്ഗീസിന് വി.സി. നല്‍കി. തായ്‌പേയില്‍ നടന്ന വെറ്ററന്‍സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ എം.ജി. ജീവനക്കാരായ കെ.ജെ.സണ്ണി, റ്റി.ഡി. രാജമ്മ എന്നിവരെയും വൈസ് ചാന്‍സിലര്‍ ചടങ്ങില്‍ വച്ച് അനുമോദിച്ചു.
സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ഡോ.എം.സി. ദിലീപ് കുമാര്‍, പ്രൊഫ. സി.ഐ. അബ്ദുള്‍ റഹ്മാന്‍, പ്രൊഫ. എന്‍. ജയകുമാര്‍, രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ, ഫിനാന്‍സ് ഓഫീസര്‍ ഏബ്രഹാം ജെ പുതുമന, സെനറ്റംഗം കെ. ഷെറഫുദ്ദീന്‍, പി.ഐ. ബാബു എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് വിഭാഗം മേധാവി ഡോ. ബിനു ജോര്‍ജ്ജ് വര്‍ഗീസ് സ്വാഗതവും പി.ആര്‍.ഒ. ജി. ശ്രീകുമാര്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ടീമംഗങ്ങളെ സിന്‍ഡിക്കേറ്റംഗം ജോര്‍ജ്ജ് വര്‍ഗീസ്, രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ, ഫിനാന്‍സ് ഓഫീസര്‍ എബ്രഹാം ജെ പുതുമന എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
















