Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഖനി നിറച്ച്‌ കേരളം കിരീടത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

ഇറ്റാവ: ദേശീയ സ്കൂള്‍ അത്ലറ്റിക്‌ മീറ്റില്‍ കേരളം എതിരാളികളില്ലാതെ കിരീടത്തിലേക്ക്‌ കുതിക്കുന്നു. ആദ്യ രണ്ട്‌ ദിനം ട്രാക്കിലും ഫീല്‍ഡിലും തിരിച്ചടി നേരിട്ട കേരളം മൂന്നാം ദിനമാണ്‌ യഥാര്‍ത്ഥത്തില്‍ പടയോട്ടം ആരംഭിച്ചത്‌. മൂന്നാം ദിവസത്തെ സ്വര്‍ണ്ണക്കുതിപ്പിന്റെ തുടര്‍ച്ചയെന്നോണമാണ്‌ നാലാം ദിവസവും കേരളം ട്രാക്കില്‍ വെന്നിക്കൊടിപാറിച്ചത്‌. മൂന്നാം ദിവസം 11 സ്വര്‍ണ്ണം പിടിച്ചെടുത്ത കേരളത്തിന്റെ താരങ്ങള്‍ ഇന്നലെയും 11 സ്വര്‍ണ്ണം സ്വന്തമാക്കി. കൂടാതെ എട്ട്‌ വെള്ളിയും നാല്‌ വെങ്കലവും കേരളത്തിന്റെ താരങ്ങള്‍ ഇന്നലെ പിടിച്ചെടുത്തു. ഇതോടെ കേരളത്തിന്റെ മെഡല്‍ സമ്പാദ്യം 26 സ്വര്‍ണ്ണവും 23 വെള്ളിയും 16 വെങ്കലവുമായി. ജമ്പിങ്ങ്പിറ്റില്‍ നിന്നും ട്രാക്കില്‍ നിന്നുമാണ്‌ കേരളം സ്വര്‍ണ്ണം വാരിയത്‌. ജമ്പിങ്ങ്‌ പിറ്റില്‍ നിന്ന്‌ നാല്‌ സ്വര്‍ണ്ണവും ഹര്‍ഡില്‍സില്‍ നാല്‌ സ്വര്‍ണ്ണവും നാല്‌ വെള്ളിയുമാണ്‌ കേരളത്തിന്റെ ചുണക്കുട്ടികള്‍ വാരിക്കൂട്ടിയത്‌.

സീനിയര്‍ പെണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ കോഴിക്കോട്‌ മണിയൂര്‍ പഞ്ചായത്ത്‌ എച്ച്‌എസ്‌എസിലെ എ.എം. ബിന്‍സിയുടെ സ്വര്‍ണ്ണനേട്ടത്തോടെയാണ്‌ നാലാം ദിവസത്തെ മെഡല്‍ വേട്ടക്ക്‌ കേരളം തുടക്കമിട്ടത്‌. ഈയിനത്തില്‍ വെള്ളിമെഡലും കേരളത്തിന്‌ സ്വന്തമായി. പാലക്കാട്‌ പറളി ഹൈസ്കൂളിലെ എസ്‌. അക്ഷയയാണ്‌ വെള്ളി കരസ്ഥമാക്കിയത്‌. സംസ്ഥാന സ്കൂള്‍ മീറ്റിലും ഇരുവര്‍ക്കും തന്നെയായിരുന്നു സ്വര്‍ണ്ണവും വെള്ളിയും.

കഴിഞ്ഞ ദിവസം നൂറ്‌ മീറ്റര്‍ സ്പ്രിന്റില്‍ കനത്ത തിരിച്ചടി നേരിട്ട കേരളം ഇന്നലെ ഹര്‍ഡില്‍സില്‍ ഉജ്ജ്വല പ്രകടനം നടത്തി. 6 വിഭാഗങ്ങളിലായി നടന്ന ഹ്രസ്വദൂര ഹര്‍ഡില്‍സില്‍ മൂന്ന്‌ സ്വര്‍ണ്ണവും അഞ്ച്‌ വെള്ളിയും രണ്ട്‌ വെങ്കലവും കേരളത്തിന്റെ ചുണക്കുട്ടികള്‍ പിടിച്ചടക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്‌ എന്നിവയിലാണ്‌ കേരളം സ്വര്‍ണ്ണം പിടിച്ചെടുത്തത്‌.
സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണവും വെങ്കലവും കേരളത്തിന്റെ ചുണക്കുട്ടികള്‍ സ്വന്തമാക്കി. കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിലെ എം.എന്‍. നസിമുദ്ദീന്‍ സ്വര്‍ണ്ണവും ഇതേ സ്കൂളിലെ അനസ്ബാബു വെങ്കലവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്‌ തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിന്റെ ആവര്‍ത്തനമായി. ഇടുക്കി വണ്ണപ്പുറം എസ്‌എന്‍എംഎച്ച്‌എസിലെ ടി.എസ്‌. ആര്യ സ്വര്‍ണ്ണവും സായി തൃശൂരിലെ പി. മെര്‍ലിന്‍ വെള്ളിയും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി. മെര്‍ലിന്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ ആലപ്പുഴ തത്തംപിള്ളി സെന്റ്‌ മൈക്കിള്‍സ്‌ എച്ച്‌എസിലെ സൗമ്യ വര്‍ഗ്ഗീസ്‌ സ്വന്തം പിടിച്ചടക്കി. ഈയിനത്തില്‍ കോട്ടയം എസ്ജിഎച്ച്‌എസ്‌എസിലെ ഡിബി സെബാസ്റ്റ്യന്‍ വെള്ളിയും നേടി. തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിലും സൗമ്യക്കായിരുന്നു ഈയിനത്തില്‍ സ്വര്‍ണ്ണം. നേരത്തെ 100 മീറ്ററില്‍ വെങ്കലവും 4ഃ100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണവും സൗമ്യ സ്വന്തമാക്കിയിരുന്നു. അതേസമയം ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിലെ അനിലാഷ്‌ ബാലന്‍ വെള്ളിമെഡല്‍ കൊണ്ട്‌ തൃപ്തിപ്പെട്ടു.

സീനിയര്‍ പെണ്‍കുട്ടികളുടെ വോള്‍വോള്‍ട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന്‌ സ്വന്തം. എറണാകുളം കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിലെ എമിത ബാബു സ്വര്‍ണ്ണവും ഇതേ സ്കൂളിലെ മരിയ മാര്‍ട്ടിന്‍ വെള്ളിയും നേടി. സംസ്ഥാന മീറ്റില്‍ മരിയ മാര്‍ട്ടിനായിരുന്നു സ്വര്‍ണ്ണം. എമിതക്ക്‌ വെള്ളിമെഡലായിരുന്നു ലഭിച്ചിരുന്നത്‌.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പാലക്കാട്‌ കുമരംപുത്തൂര്‍ കെഎച്ച്‌എസിലെ അബ്ദുള്ള അബൂബക്കര്‍ കേരളത്തിനായി സ്വര്‍ണ്ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കോഴിക്കോട്‌ കുളത്തുവയല്‍ സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിലെ ഇ.ആര്‍. രഞ്ജുക സ്വര്‍ണ്ണം നേടി. മ്പില്‍സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ പ്രതീക്ഷിച്ചപോലെ എറണാകുളം എളമക്കര എച്ച്‌എസ്‌എസിലെ ശ്രീനിത്‌ മോഹന്‍ സ്വര്‍ണ്ണം നേടി. തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന മീറ്റില്‍ ദേശീയ റെക്കോര്‍ഡ്‌ തകര്‍ത്ത പ്രകടനത്തോടെ ശ്രീനിത്മോഹന്‍ സ്വര്‍ണ്ണം നേടിയെങ്കിലും ദേശീയ മീറ്റില്‍ റെക്കോര്‍ഡ്‌ മറികടക്കാന്‍ കഴിഞ്ഞില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്‌എസ്‌എസിലെ ആതിര മുരളീധരനും സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂര്‍ സായിയിലെ പി. മെര്‍ലിനും കേരളത്തിന്‌ വേണ്ടി സ്വര്‍ണ്ണം കരസ്ഥമാക്കി. മേളയുടെ സമാപനദിവസമായ ഇന്ന്‌ 4ഃ400 മീറ്റര്‍ റിലേ, 800 മീറ്റര്‍ മത്സരങ്ങളും ക്രോസ്‌ കണ്‍ട്രി മത്സരങ്ങളും നടക്കും. നേരത്തെ ട്രിപ്പിള്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ പി.യു. ചിത്ര ഈയിനത്തിലും മത്സരിക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.