മിയാമി: മിയാമി എടിപി മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ താരം സോംദേവ് ദേവ് വര്‍മ്മന്‍ പുറത്തായി. മൂന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ഡോകോവിച്ചിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് സോംദേവ് പുറത്തായത് സ്കോര്‍: 6-2, 6-4.
ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് നാലാം റൗണ്ടില്‍ ജര്‍മ്മന്‍ താരം ടോമി ഹാസിനെയാണ് ഡോകോവിച്ച് നേരിടുക. തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടം ലക്ഷ്യമിട്ടാണ് സെര്‍ബിയന്‍ താരം മിയാമി ഓപ്പണിനെത്തിയിരിക്കുന്നത്. 2007, 2011, 2012 വര്‍ഷങ്ങളില്‍ ഡോകോവിച്ചിനായിരുന്ന മിയാമി ഓപ്പണ്‍ കീരിടം.
ഇതേസമയം സ്പാനിഷ് താരം ഡേവിഡ് ഫെററര്‍ ഓപ്പണിന്റെ നാലം റൗണ്ടില്‍ കടന്നു. ഫാബിയോ ഫൊഗിനിയെ 6-1, 7-5 നാണ് ഡേവിഡ് ഫെറര്‍ തോല്‍പ്പിച്ചത്.
വനിതാ വിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവ, സാറാ ഇറാനി, അന്ന ഇവാനോവിച്ച് എന്നിവര്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചു. മൂന്നാം സീഡ് ഷറപ്പോവ സ്വന്തം നാട്ടുകാരിയായ എലേന വെസ്നിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നാലാം റൗണ്ടിലെത്തിയത്. 15-ാം സീഡ് ഇറ്റലിയുടെ റോബര്‍ട്ടോ വിന്‍സി സ്പാനിഷ് താരം കാര്‍ലാ സുവാരസ് നവാരോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി നാലാം റൗണ്ടിലെത്തി. എട്ടാം സീഡ് ഇറ്റലിയുടെ സാറാ ഇറാനി 6-1, 6-0 എന്ന സ്കോറിന് റുമാനിയയുടെ സിമോണ ഹാല്‍പിനെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. മുന്‍ ലോക ഒന്നാം നമ്പര്‍താരം സെര്‍ബിയയുടെ അന ഇവാനോവിക്ക് റഷ്യയുടെ സ്വെറ്റ്ലാന കുസ്നറ്റ്സോവയെ 6-3, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. സാറാ ഇറാനിയാണ് നാലാം റൗണ്ടില്‍ അന ഇവാനോവിക്കിന്റെ എതിരാളി.
















