മിയാമി: അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഡേവിഡ് ഫെററെ കീഴടക്കി ബ്രിട്ടീഷ് താരം ആന്‍ഡി മുറെ മിയാമി ഓപ്പണ്‍ ടൂര്‍ണമെന്റില്‍ കിരീടമണിഞ്ഞു. മൂന്ന് സെറ്റ് നീണ്ട നാടകീയമായ പോരാട്ടത്തിനൊടുവിലാണ് മുറെ ഫെററെ കീഴടക്കിയത്. സ്കോര്‍: 2-6, 6-4, 7-6. മിയാമിയില്‍ മുറെയുടെ മൂന്നാം കിരീടനേട്ടമാണിത്. നേരത്തെ 2009, 10 വര്‍ഷങ്ങളിലും മുറെ കിരീടം ചൂടിയിരുന്നു. രണ്ട് മണിക്കൂറും 45 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് മുറെ മത്സരം സ്വന്തമാക്കിയത്.
കിരീട നേട്ടത്തോടെ റോജര്‍ ഫെഡററെ പിന്തള്ളി മുറെ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 2009ല്‍ മിയാമി ഓപ്പണില്‍ കിരീടംചൂടിയശേഷം ലോക രണ്ടാം നമ്പറിലേക്ക് മുറെക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
2011 ഷാങ്ന്‍ഘായ് ഓപ്പണിനുശേഷം മറെ സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്. മറെയുടെ ഒന്‍പതാമത്തെ ലോക ടൂര്‍ കിരീടം കൂടിയാണിത്.
പതിനാല് സര്‍വീസ് ബ്രേക്ക് കണ്ട വാശിയേറിയ മത്സരം ടൈബ്രേക്കറിലാണ് മുറെ സ്വന്തമാക്കിയത്. മുറെയുടെ പിഴച്ച സര്‍വിന്റെ ആനുകൂല്യം വിനിയോഗിച്ച് അഞ്ച് സ്ട്രെയ്റ്റ് ഗെയിമോടെ ഫെററാണ് മത്സരത്തില്‍ ആദ്യം ആധിപത്യം ഉറപ്പിച്ചത്. ഒരുവേള പതറിപ്പോയ മറെ ക്രമേണയാണ് മത്സരത്തിലേയ്‌ക്ക് തിരിച്ചുവന്നത്. തുടര്‍ച്ചയായ ആറ് സര്‍വീസ് ബ്രേക്കുകള്‍ കൊണ്ട് ഫെററര്‍ കിരീടം സ്വന്തമാക്കുമെന്ന് കരുതിയിരിക്കെയാണ് പിഴവുകളില്‍ നിന്ന് മുക്തനായി രണ്ടാം സെറ്റ് മുതല്‍ മറെ ഫോമിലേയ്‌ക്ക് തിരിച്ചുവന്നത്. ഏതാണ്ട് ഒന്നര മണിക്കൂര്‍ നേരത്തെ മത്സരത്തിനുശേഷമാണ് ഫെറററുടെ പിഴവുകളില്‍ പിടിമുറുക്കി മുറെ കളിയുടെ കടിഞ്ഞാണേന്തിയത്. പിന്നീട് ഫെററര്‍ക്ക് സംഭവിച്ച പിഴവ് മുതലെടുത്ത് ഒരു ബാക്ക് ഹാന്‍ഡ് വിന്നറിലൂടെയാണ് മുറെ മത്സരം സ്വന്തമാക്കിയത്.
















