ന്യൂയോര്‍ക്ക്: ഒരുകാലത്ത് ലോക ടെന്നീസിലെ ഗ്ലാമര്‍ താരമായിരുന്ന റഷ്യന്‍ സുന്ദരി അന്ന കുര്‍ണിക്കോവ വിവാഹിതയാകുന്നു.
കാമുകനും സ്പാനിഷ് പോപ്പ് ഗായകനുമായ എന്റിക് ഇഗ്ലേസിയസ് കുര്ണിക്കോവയെ അടുത്തയാഴ്ച്ച മിന്നുകെട്ടുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ മിയാമിയില്‍ ഇരുവരുടെയും പേരിലുള്ള വസതിയിലായിരിക്കും വിവാഹ ചടങ്ങ്.
ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ, ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്ട്ടണ്, ജെന്നിഫര്‍ ലോപ്പസ് തുടങ്ങിയ വിവിഐപികളെ വിവാഹത്തിനു ക്ഷണിച്ചതായും വിവരമുണ്ട്. 31കാരിയായ കുര്ണിക്കോവയും ഇഗ്ലേസിയസും ഒരു വ്യാഴവട്ടമായി ഒരുമിച്ചാണ് താമസം.
ഇടയ്ക്ക് കുര്‍ണിക്കോവ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സന്നദ്ധ പ്രകടപ്പിച്ചിരുന്നു. 2011ല്‍ ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അതു ശരിയായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.
















