ഓസ്ലോ: നോര്‍വെ ചെസ് 2013 സൂപ്പര്‍ ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന്റെ ശക്തമായ തിരിച്ചുവരവ്. എട്ടാം റൗണ്ടില്‍ ആതിഥേയ താരം ജോന് ലുഡ്വിങ് ഹാമ്മറിനെ തോല്‍പ്പിച്ച ആനന്ദ് (5 പോയിന്റ്) രണ്ടാം സ്ഥാനത്തെത്തി. അവസാന റൗണ്ടില്‍ ചൈനയുടെ വാങ്ങ് ഹ്വായെ കീഴടക്കിയാല്‍ ആനന്ദിന് കിരീട സാധ്യതയുണ്ട്.
അതേസമയം, നോര്‍വയുടെ ടീനേജ് പ്രതിഭ മാഗ്നസ് കാള്‍സനെ വാങ്ങ് ഹ്വാ അട്ടിമറിച്ചു.
റഷ്യയുടെ പീറ്റര്‍ സിഡ്ലര്‍ പോയിന്റ് പട്ടികയിലെ ഒന്നാമനായ റഷ്യന്‍ പ്രതിനിധി സെര്‍ജി കര്ജാക്കിനെ പരാജയപ്പെടുത്തി. ഈ രണ്ടു മത്സരഫലങ്ങളാണ് സ്ഥിതിഗതികള്‍ ആനന്ദിന് അനുകൂലമാക്കിയത്. അമേരിക്കയുടെ ഹികാരു നകാമുറ അസര്‍ ബൈജാന്റെ തെയ്മോര് രദ്ജബോബിനെയും അതിജീവിച്ചു.
















