കൊച്ചി: ഹൈദരാബാദില്‍ സമാപിച്ച മൂന്നാമത് അഖിലേന്ത്യാ ജൂനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 19 പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ കേരളത്തിന്റെ ഫര്‍ഹ മേത്തറും കെ. പി. ശ്രുതിയും റണ്ണര്‍ അപ് ആയി. ഫൈനലില്‍ ആന്ധ്രാപ്രദേശിന്റെ മനീഷ, മേഘ്ന സഖ്യത്തോടാണ് കേരളാ പെണ്‍കുട്ടികള്‍ പരാജയപ്പെട്ടത്. സ്കോര്‍ 16-21, 18-21.
കഴിഞ്ഞവര്‍ഷം അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ ഫര്‍ഹ മേത്തറും കെ.പി. ശ്രുതിയും ദേശീയ ചാമ്പ്യന്മാരായിരുന്നു.
ആണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തില്‍ കേരളത്തിന്റെ എംആര്‍ അര്ജുന് മഹാരാഷ്ട്രയടെ ഷിരാഗ് ഷെട്ടി ടീം കിരീടം ചൂടി. ഗോപിചന്ദ് അക്കാദമി താരങ്ങളായ റോഹന്‍ കപൂര്‍, സൗരഭ് സഖ്യത്തെയാണ് അവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-13, 16-21, 21-14.
ആണ്‍കുട്ടികളുടെ അണ്ടര്‍ 19 ഡബിള്‍സില്‍ കേരളത്തിന്റെ ശ്യാം പ്രസാദ്, മഹാരാഷ്ട്രയുടെ സ്ലോക്ക് രാമചന്ദ്രന് സഖ്യം ആന്ധ്രാപ്രദേശിന്റെ സന്തോഷ് റൗവ്രി, ചൈതന്യ റെഡ്ഡീ ടീമിനോട് പരാജയപ്പെട്ടു. സ്കോര്‍ 21-14, 20-21, 19-21. വിജയികള്‍ക്ക് ഒളിമ്പ്യന്‍ സൈനാ നെവാള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
















