മോസ്കോ: വനിതാ ടെന്നീസിലെ റഷ്യന്‍ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവയെ ഇനി അമേരിക്കന്‍ ഇതിഹാസം ജിമ്മി കോണേഴ്സ് പരിശീലിപ്പിക്കും.
കോണേഴ്സിനെ കോച്ചാക്കുന്ന വിവരം താരം തന്നെയാണ് പുറത്തുവിട്ടത്. മൂന്നു വര്‍ഷത്തോളം പരിശീലിപ്പിച്ച തോമസ് ഹോജ്സ്റ്റെഡുമായുള്ള കരാര്‍ ഷറപ്പോവ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
ഏറെ വര്‍ഷമായി ജിമ്മിയെ അറിയാം. 2008 ഓസ്ട്രേലിയന്‍ ഓപ്പണിനു തൊട്ടുമുന്‍പ് അദ്ദേഹം ചില ഉപദേശങ്ങള്‍ തന്നിരുന്നു. ജിമ്മിയുമായുള്ള കൂട്ടുകെട്ടിനെ വളരെ പ്രതീക്ഷയോടെ കാണുന്നു. വരുന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താമെന്ന് കരുതുന്നു, ഷറപ്പോവ പറഞ്ഞു. ഹോജ്സ്റ്റെഡിന്റെ വ്യക്തിപരമായ വിഷയങ്ങളാണ് വേര്‍പിരിയലിനു കാരണമെന്നും ഷറപ്പോവ വെളിപ്പെടുത്തി. മുന്‍ കോച്ചിന്റെ സേവനത്തിന് നന്ദി പറയാനും ഷറപ്പോവ മറന്നില്ല.
അറുപതുകാരനായ കോണേഴ്സ് എട്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ തിളക്കുമുള്ളയാളാണ്. 2006-08 കാലയളവില്‍ സ്വന്തം നാട്ടുകാരനായ ആന്‍ഡി റോഡിക്കിനെയും അദ്ദേഹം പരിശിലീപ്പിച്ചിരുന്നു. റോഡിക്കിന് 5 എടിപി കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ കോണേഴ്സിനായി.2006 യുഎസ് ഓപ്പണിന്റെ ഫൈനലിലും റോ ഡിക് കളിച്ചിരുന്നു.
















