ബാഴ്സലോണ: ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ കീറ്റി ലേഡ്കെയ് ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. വനിതകളുടെ 1500 മീറ്റര്‍ ഫ്രീസ്റ്റെയിലിലാണ് 15:36.53മിനിറ്റുകൊണ്ട് ഫിനിഷ് ചെയ്ത് 16 വയസ്സുകാരി കീറ്റി പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. 2007-ല്‍ അമേരിക്കയുടെ തന്നെ കീറ്റ് സിഗ്ലര്‍ സ്ഥാപിച്ച 15:42.54 മിനിറ്റിന്റെ റെക്കോര്‍ഡാണ് കീറ്റി ലേഡ്കെയ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ ദിവസം 400 മീറ്റര്‍ ഫ്രീസ്റ്റെയിലിലും കീറ്റി സ്വര്‍ണ്ണം നേടിയിരുന്നു. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ 800 മീറ്റര്‍ ഫ്രീസ്റ്റെയിലിലും കീറ്റി ലേഡ്കെയ് സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു.
















