കൊച്ചി: അമേരിക്കയില്‍ നടക്കുന്ന കുഞ്ഞന്മാരുടെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന ലോക ഡ്വാര്‍ഫ് ഗെയിംസില്‍ മലയാളിതാരം ജോബി മാത്യുവിന് നാലാം സ്വര്‍ണ്ണം. കഴിഞ്ഞദിവസം നടന്ന ഡിസ്കസ് ത്രോയില്‍ സില്‍വര്‍ മെഡലാണ് പ്രഖ്യാപിക്കുകയും നല്‍കുകയും ചെയ്തത്. എന്നാല്‍ ഇത് സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതാണെന്നും ജോബിക്ക് സ്വര്‍ണ്ണം തന്നെയാണെന്ന് അധികൃതര്‍ പ്രഖ്യാപിക്കുകയും അദ്ദേഹത്തിന് സ്വര്‍ണ്ണം നല്‍കുകയും ചെയ്തു.
പുരുഷന്മാരുടെ അപ്പര്‍ക്ലാസ് മൂന്ന് വിഭാഗത്തില്‍ ജാവലിന്‍ ത്രോയില്‍ (20.25 മീറ്റര്‍), നാല് കിലോ ഷോട്ട്പുട്ടില്‍ (7.51 മീറ്റര്‍), ബാഡ്മിന്റണ്‍ സിംഗിള്‍സ് മാസ്റ്റേഴ്സ് ക്ലാസ് എല്‍വണ്‍ വിഭാഗത്തിലുമാണ് സ്വര്‍ണം നേടിയിരുന്നത്. ഡിസ്കസ്ത്രോയില്‍ 20.25 മീറ്ററിലെ വെള്ളിയാണ് സ്വര്‍ണ്ണമായത്.
പഞ്ചഗുസ്തിയില്‍ ലോകകിരീടം ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ജോബി മാത്യു ആദ്യമായാണ് ഡ്വാര്‍ഫ് ഗെയിംസില്‍ പങ്കെടുക്കുന്നത്.
















