കാള്‍സ്ബാദ് (കാലിഫോര്‍ണിയ): കാള്‍സ്ബാദ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസാരങ്കക്ക് തോല്‍വി. ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസറാണ് അസാരങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയത്. സ്കോര്‍: 6-2, 6-3. ഒമ്പത് തവണ ഇരുവരും ഏറ്റുമുട്ടിയതില്‍ സ്റ്റോസറുടെ ആദ്യ വിജയമാണിത്.
നേരത്തെ സെമിയില്‍ അന്ന ഇവാനോവിച്ചിനെയാണ് വാശിയേറിയ പോരാട്ടത്തില്‍ മറികടന്നാണ് അസാരങ്ക ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 6-0, 4-6, 6-3. ഫൈനലില്‍ പ്രവേശിച്ചതോടെ റഷ്യയുടെ മരിയ ഷറപ്പോവയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അസരങ്ക ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.
















