ക്വാലാലംപൂര്‍: ലോകകപ്പ് യോഗ്യത ലക്ഷ്യമിടുന്ന ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഉജ്ജ്വല ജയത്തോടെ തുടങ്ങി. പൂള് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദുര്‍ബലരായ ഹോങ്കോങ്ങിനെ എതിരില്ലാത്ത പതിമൂന്ന് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചു. ആദ്യപകുതിയിലാണ് ഇന്ത്യയുടെ ഒമ്പത് ഗോളുകളും പിറന്നത്.
ഏഴു തവണ വലകുലുക്കിയ സ്റ്റാര്‍ സ്ട്രൈക്കര്‍ റാണി റാംപാല്‍ എതിരാളികളുടെ മനസിലെ ഇടിത്തീയായി. 2, 6 ,23, 24, 26, 34, 58 മിനിറ്റുകളിലായിരുന്നു റാണി ഗോള്‍ ദാഹം തീര്‍ത്തത്. വന്ദന കടാരിയയും ഹാട്രിക്ക് കുറിച്ചു നേടി.
















