ന്യൂദല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനവാസന്റെ മകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഉടമളിലൊരാളുമായ ഗുരുനാഥ് മെയ്യപ്പനെ കുറ്റപ്പെടുത്തി മൈക്ക് ഹസി രംഗത്ത്.
തന്റെ ‘അണ്ടര്‍നീത്ത് ദ സൗത്തേണ്‍ ക്രോസ് ‘ എന്ന പുസ്തകത്തിലാണ് ഹസി മെയ്യപ്പനെ കുറ്റപ്പെടുത്തി എഴുതിയിരിക്കുന്നത്.
ടീമിന്റെ തലപ്പത്തുള്ള ഇന്ത്യ സിമന്റ്സിന്റെ ഉടമയായിരിക്കെ ഫ്രാഞ്ചൈസിയുടെ നിയന്ത്രണം മെയ്യപ്പന് നല്‍കിയിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നു.
കോച്ച് കെപ്ലറിനൊപ്പം മെയ്യപ്പനാണ് ടീം കൊണ്ട് പോയി കൊണ്ടിരുന്നതെന്നും ഹസി പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇരുപത് പേരോടൊപ്പം മുംബൈ പോലീസിന്റെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് മെയ്യപ്പന്.
ടീമിന്റെ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അത് ഉപയോഗിച്ച് വാതു വയ്പ്പ് നടത്തിയെന്നുമാണ് മെയ്യപ്പനെതിരെയുള്ള കുറ്റം. മെയ്യപ്പനെ പ്രതിപട്ടികയില്‍ പെടുത്തിയതോടെ ശ്രീനിവസനെതിരെ ബീഹാര്‍ ബോര്‍ഡും രംഗത്ത് വന്നിരുന്നു.
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് മെയ് മാസത്തിലാണ് മെയ്യപ്പനെ മുംബൈ പോലീസ് അറസ്റ്റ ചെയ്തത്. കഴിഞ്ഞ മാസമാണ് മെയ്യപ്പനെ പ്രതി പട്ടികയില്‍ പെടുത്തിയത്.
















