കൊച്ചി: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ പാലക്കാട് പറളി എച്ച്എസ്എസിന്റെ വി.വി. ജിഷ ഇന്നലെ ഇരട്ട സ്വര്‍ണ്ണം തികച്ചു. ഇന്നലെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണ്ണം നേടിയാണ് ജിഷ ഡബിള്‍ തികച്ചത്. ഒരു മിനിറ്റ് 03.27 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിഷ ഇരട്ടസ്വര്‍ണ്ണം സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 400 മീറ്റര്‍ ഹര്‍ഡില്‍സിലും 200 മീറ്ററിലും വെള്ളിയും 4ഃ 400 മീറ്റര്‍ റിലേയില്‍ വെങ്കലവും നേടിയിരുന്നു. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലും 4ഃ400 മീറ്റര്‍ റിലേയിലും ജിഷ സ്വര്‍ണം നേടിയിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ നീണ്ടകുന്ന് വീട്ടില്‍ കൂലിപ്പണിക്കാരനായ വേലായുധന്റേയും വിജയകുമാരിയുടേയും മകളായ ജിഷക്ക് ജിനി, നിഷ എന്നീ സഹോദരിമാരുണ്ട്. ഇന്ന് 200 മീറ്ററിലും 4ഃ400 മീറ്റര്‍ റിലേയിലും ജിഷ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: