അബുദാബി: മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് സ്റ്റാര്‍ ആന്‍ഡി മുറെയ്ക്ക് തോല്‍വിയോടെ തുടക്കം. മുദാബാല വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ മുറെ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ്കയോട് 7-5, 6-3ന് കീഴടങ്ങി. എന്നിരുന്നാലും സ്വിറ്റ്സര്‍ലാന്റിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ തോല്‍പ്പിച്ച് പ്രദര്‍ശന ടൂര്‍ണമെന്റിലെ അഞ്ചാം സ്ഥാനക്കാരനാകാന്‍ മുറെയ്ക്കു കഴിഞ്ഞു, സ്കോര്‍: 6-3, 6-4.
ഈ വര്‍ഷം വിംബിള്‍ഡണ്‍ കിരീടം നേടിയ മുറെ പുറംവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സാഹചര്യത്തിലാണ് കുറച്ചുനാള്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നത്. സെമിയില്‍ സ്വന്തം നാട്ടുകാരനായ ഡേവിഡ് ഫെററോട് തോറ്റ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലും പുറത്തായി (6-4, 6-4)
















