മട്ടാഞ്ചേരി: സംസ്ഥാന ജൂനിയര്‍ ഗുസ്തി മത്സരത്തില്‍ ഫ്രീസ്റ്റെയിലില്‍ പാലക്കാടും ഗ്രീക്കോറോമന്‍ ശൈലിയില്‍ തൃശൂരും ജേതാക്കളായി. ഫോര്‍ട്ടുകൊച്ചി വെളി പള്ളത്തുരാമന്‍ മൈതാനിയില്‍ നടന്ന സംസ്ഥാന ഗുസ്തി മത്സരത്തില്‍ 300ഓളം താരങ്ങളാണ് പങ്കെടുത്തത്.
ആണ്‍കുട്ടികളുടെ ജൂനിയര്‍ ഫ്രീസ്റ്റെയില്‍ മത്സരത്തില്‍ 35 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനം നേടി. 28 പോയിന്റ് നേടി തൃശൂര്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഗ്രീക്കോറോമന്‍ ശൈലിയിലെ മത്സരത്തില്‍ 39 പോയിന്റ് നേടി തൃശൂര്‍ ഒന്നും 30 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 42 പോയിന്റ് നേടി തിരുവനന്തപുരം ഒന്നും 31 പോയിന്റ് നേടി മലപ്പുറം രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്ക് ഡൊമനിക് പ്രസന്റേഷന് എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു. സന്തോഷ് ബെര്‍ളി അധ്യക്ഷത വഹിച്ചു. ജി.വര്‍ഗീസ്, വി.എന്‍.പ്രസൂദ്, കെ.വി.സെബാസ്റ്റ്യന്‍, കെ.ജെ.സോളമന്, ടി.ജെ.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
















